പൃഥ്വിരാജ്‌ – അഞ്ജലി മേനോൻ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കി ഏഷ്യാനെറ്റ്..!!

അഞ്ജലി മേനോൻ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സാറ്റലൈറ്റ് ഉയർന്ന തുകക്ക് സ്വന്തമാക്കി ഏഷ്യാനെറ്റ്. ഏകദേശം ആറര കോടിയോളം രൂപക്കാണ് ഏഷ്യാനെറ്റ് ചിത്രം സ്വന്തമാക്കിയത്. ഇനിയും പേരിടാത്ത ചിത്രത്തിൽ നസ്രിയ, പാർവതി എന്നിവരും പ്രധാന താരങ്ങൾ ആയി എത്തുന്നു. ചിത്രത്തിന്റെ വിജയതിനനുസരിച്ചു ഇനിയും തുക കൂടും. ബിഗ് എം-സിന്റെ ചിത്രങ്ങൾക്ക് മാത്രമാണ് സാധാരണ ഇത്രയും തുക സാറ്റലൈറ്റ് ആയി ലഭിക്കാറുള്ളത്

ജൂലൈ 6നു റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഉടനെ തന്നെ പുറത്തു വിടുമെന്നാണ് അറിയാൻ കഴിഞ്ഞത്.

രജപുത്ര വിഷ്വൽ മീഡിയയുടെയും ലിറ്റിൽ ഫിലിംസിന്റെയും ബാനറിൽ എം. രഞ്ജിത്തും അഞ്ജലി മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments