തന്റെ പുതിയ ചിത്രം അയ്യപ്പനും കോശിയും സെറ്റിൽ വച്ചു പ്രഖ്യാപിപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്യുന്ന സച്ചി തന്നെ ആയിരിക്കും പുതിയ ചിത്രത്തിന്റെയും തിരക്കഥ രചിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ആയ ലൂസിഫറിൽ സഹായിയും ഒപ്പം അനാർക്കലി, അയ്യപ്പനും കോശിയും തുടങ്ങിയ സച്ചി ചിത്രങ്ങളിലും സഹായി ആയ ജയൻ നമ്പ്യാർ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പാക്കപ്പ് വേളയിൽ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അയ്യപ്പനും കോശിയും ഷൂട്ടിംഗ് പൂർത്തീകരിച്ച പൃഥ്വി അടുത്ത 3 മാസം സിനിമയിൽ നിന്നും ബ്രേക് എടുക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Subscribe
Login
0 Comments