Saturday, October 17, 2020

മലയാള സിനിമയുടെ യുവരാജാവിന് മുപ്പത്തിയെട്ടാം പിറന്നാൾ; ആഘോഷമാക്കി താര കുടുംബം ആശംസകളുമായി സിനിമാലോകവും ആരാധകരും

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിലെ യുവരാജാവായി അറിയപ്പെട്ടയാളാണ് പൃഥിരാജ്. നടനും നിർമ്മാതാവും, സംവിധായകനും, ഗായകനുമൊക്കയായി പ്രതിഭ തെളിയിച്ച താരം. മോളിവുഡിൽ മാത്രമല്ല തമിഴിലും ബോളിവുഡിലുമെല്ലാം പൃഥി വരവറിയിച്ചിരുന്നു. താരത്തിന് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനമാണ്.

കുടുംബാംഗങ്ങളും ആരാധകരും സിനിമാലോകവും ചേർന്ന് സൂപ്പർതാരത്തിന്റെ പിറന്നാൾ ഗംഭീരമാക്കിയിരിക്കുന്നു. നസ്രിയ നസീം, ദുൽഖർ സൽമാൻ, ആസിഫ് അലി, അസ്കർ അലി, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ്, സംവിധായകനും ഛായാഗ്രഹകനുമായ സുജിത്ത് വാസുദേവ് തുടങ്ങി മലയാളത്തിലെ മുൻനിര യുവതാരങ്ങളും സംവിധായകരുമൊക്കെ പൃഥ്വിയ്ക്ക് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. സൂപ്പർ സ്റ്റാർ മോഹൻലാലും രഞ്ജിത്തും ഉൾപ്പെടെയുള്ളവർ വീഡിയോ സന്ദേശത്തിലൂടെയാണ് ആശംസകൾ നേർന്നത്.

Happiest Birthday Wishes Dear Prithviraj Sukumaran. Wishing you all the love, happiness, and success.

Gepostet von Mohanlal am Donnerstag, 15. Oktober 2020

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് സുകുമാരന്റേത്. പൃഥ്വിരാജും ഇന്ദ്രജിത്തും അമ്മ മല്ലിക സുകുമാരനും മരുമക്കളായ പൂർണിമ ഇന്ദ്രജിത്തും സുപ്രിയയും കൊച്ചുമക്കളുമൊക്കെ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. പൂർണിമയും ഇന്ദ്രജിത്തും അനുജന് ആശംസകൾ അറിയിച്ചിട്ടുണ്ട്. സനേഹാശംസകളോടെ സുപ്രിയയും സോഷ്യൽ മീഡിയയിലെത്തി.

ആരാധകരും ആവേശത്തിലാണ്. ഇഷ്ടനായകന് ജന്മദിനമാശംസിച്ച് വീഡിയോകളടക്കം സോഷ്യൽ മീഡിയയിലെത്തിക്കഴിഞ്ഞു. താരത്തിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് സന്നദ്ധപ്രവർത്തനങ്ങളുമായി ഫാൻസ് അസോസിയേഷനുകളും സജീവമായി രംഗത്തുണ്ട്.

Trending Articles

വിവാഹവേദിയൊരുക്കിയത് സ്റ്റുഡിയോയിൽ ; കാരണം വെളിപ്പെടുത്തി റാണ

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് മറക്കാനാകില്ല. പല്ലാൾ ദേവനായി തകർത്തഭിനയിച്ച റാണ ദഗുബാട്ടിയേയും. ഇപ്പോഴിതാ ദക്ഷിണേന്ത്യൻ സിനിമയിലെ ഈ സൂപ്പർ വില്ലന്റെ വിവാഹമാണ് ചർച്ചയാകുന്നത്. ലോക് ഡൗണിനിടയിലാണ്...

മുത്തയ്യ മുരളീധരനാകാനൊരുങ്ങി വിജയ് സേതുപതി; പ്രതിഷേധവുമായി തമിഴ് സംഘടനകൾ

ക്രിക്കറ്റ് ഇതിഹാസമായ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം തമിഴകത്ത് സിനിമയാക്കുന്ന വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. സൂപ്പർ താരം വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്. എന്നാൽ ചിത്രത്തിനെതിരെ പ്രതിഷേധമാണ് ഇപ്പോൾ...

എനിക്കറിയാവുന്ന ശക്തയായ സ്ത്രീ; പ്രിയതമയ്ക്ക് ആശംസയുമായി മാഡി

തന്റെ പ്രിയതമയ്ക്ക് ആശംസ നേർന്ന് കൊണ്ട് നടൻ മാധവൻ പങ്കുവച്ച കുറിപ്പാണ് ഇന്ന് ട്രെന്റിംഗ്. ബോളിവുഡിലും, ദക്ഷിണേന്ത്യയിലും ഒരു പോലെ ആരാധകരുള്ള താരമാണ് മാധവൻ. താരത്തിന്റെ വിശേഷങ്ങളും, ചിത്രങ്ങളുമെല്ലാം ആരാധകർ...

കൊറോണ വരാത്ത കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ പ്രഖ്യാപിച്ചാൽ തീരുന്ന...

കൊവിഡ് കാലത്ത് മുൻകരുതൽ സ്വീകരിക്കുവാനും, ജാഗ്രത പുലർത്താനും ജനങ്ങളെ ഓർമ്മിക്കുകയാണ് സിനിമാലോകം. വിവിധ രീതിയിലാണ് താരങ്ങൾ ബോധവത്കരണം നടത്തുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ എന്നാൽ രസകരമായ ഒരു പ്രതിരോധ മാർഗം പറഞ്ഞിരിക്കുകയാണ്...

പ്രേക്ഷകർ ഏറ്റെടുത്ത SPB ട്രിബ്യൂട്ട്‌ ഗാനം; ഷൂട്ട്‌ ചെയ്തത്‌...

തീർത്തും സങ്കടകരമായ ചിലരുടെ നടപടി മൂലം അപ്‌ലോഡ്‌ ചെയ്ത്‌ 1 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാർ വന്ന് യൂട്യൂബ്‌ നിക്കം ചെയ്ത്‌ വീണ്ടും തിരികെ വന്ന SPB ട്രിബ്യൂട്ട്‌ ഗാനം പ്രേക്ഷകർ...

മലയാള സിനിമയുടെ യുവരാജാവിന് മുപ്പത്തിയെട്ടാം പിറന്നാൾ;...

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിലെ യുവരാജാവായി അറിയപ്പെട്ടയാളാണ് പൃഥിരാജ്. നടനും നിർമ്മാതാവും, സംവിധായകനും, ഗായകനുമൊക്കയായി പ്രതിഭ തെളിയിച്ച താരം. മോളിവുഡിൽ മാത്രമല്ല തമിഴിലും ബോളിവുഡിലുമെല്ലാം പൃഥി വരവറിയിച്ചിരുന്നു. താരത്തിന്...

കലാകാരന് അവാർഡ് മാത്രം പോര മനുഷ്യത്വവും...

ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടിയത് നടനും നർത്തകനുമായ വിനീത് ആണ്. ലൂസിഫർ, മരയ്ക്കാർ എന്നീ ചിത്രങ്ങളിലെ ശബ്ദമാണ് വിനീതിന് അവാർഡ് നേടിക്കൊടുത്തത്....

വൃദ്ധസദനത്തിലേക്ക് ബ്ലാങ്കറ്റുകൾ എത്തിച്ച് പൃഥിരാജ് ഫാൻസ്...

നമ്മുടെ നാട്ടിൽ പ്രമുഖ താരങ്ങൾക്കെല്ലാം തന്നെ ആരാധകസംഘടനകളുമുണ്ട്. ആഘോഷം നടത്തുകമാത്രമല്ല. സമൂഹത്തിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളുമായി സജീവമാണ് ഈ ഫാൻസ് അസോസിയേഷനുകൾ. അക്കൂട്ടതിലാ മാതൃകാ പരമായ പ്രവർത്തനും കാഴ്ചവച്ചിരിക്കുകയാണ് ഓൾ...