പൂർണമായും വിർച്വൽ റിയാലിറ്റിയിൽ ഒരുങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രവുമായി പൃഥ്വിരാജ്‌; എന്താണ് വിർച്വൽ റിയാലിറ്റി ?

പൂർണമായും വിർച്വൽ റിയാലിറ്റിയിൽ ഒരുങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രവുമായി പൃഥ്വിരാജ്‌ വരുന്നു. ഗോകുൽരാജ്‌ ഭാസ്കർ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്‌ പൃഥ്വിരാജിന്റെ തന്നെ പ്രൊഡക്ഷൻ ഹൗസ്‌ ആയ പൃഥ്വിരാജ്‌ പ്രൊഡക്ഷനും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഇപ്പോഴും ബഹുഭൂരിഭാഗം മലയാളികൾക്കും ഈ വിർച്വൽ റിയാലിറ്റി എന്താണെന്ന് പിടിക്കിട്ടികാണില്ല. മാർവൽ, ഡി സി സിനിമകളുടെ ബ്ലൂപേഴ്സ് കാണിക്കുമ്പോൾ അതിൽ ഒരു ഗ്രീൻ സ്ക്രീനിന്റെ മുന്നിൽ നിന്ന് ആൾകാർ ഒരു ടൈപ്പ് സ്പെഷ്യൽ ഡിസൈൻ ചെയ്ത കോസ്റ്റ്യൂം ഇട്ട് ഹെൽമെറ്റ് കാമറ വെച്ച് ചാടുന്നതും മറിയുന്നതും എല്ലാം നമ്മൾ കണ്ടിട്ടുണ്ട്. അതിനെ ആണ് Virtual Reality എന്ന് പറയുന്നത്‌. എന്നാല് അവിടെ ചില സീനുകൾ മാത്രം ചെയ്യുമ്പോൾ ഇവിടെ ഈ സിനിമ പൂർണമായും സ്റ്റുഡിയോയുടെ ഉള്ളിൽ വെച്ച് ആയിരിക്കും ഷൂട്ട് ചെയ്യുക. ഈ കോവിഡ് കാലത്ത് ഇത്തരം ഒരു ടെക്നോളജി വളരെ ഉപകാരപ്രദവും അതോടൊപ്പം ഫലപ്രദവും ആയിരിക്കും എന്ന് തന്നെ നമുക്ക് കരുതാം.

ദി ലയൺ കിംഗ്, മാണ്ടലോറിയൻ തുടങ്ങിയവ എല്ലാം ഇത്തരത്തിൽ ചിത്രീകരിച്ച സിനിമകൾ ആണ്. അവതാറിൽ ജെയിംസ് കാമറോൺ ഇതിന്റെ ഒരു വെർഷൻ മാത്രം ആണ് പരീക്ഷിച്ചത്. പണ്ടോറ എന്ന സ്ഥലം ഉണ്ടാക്കിയതും ചിത്രീകരിച്ചതും എല്ലാം ഇങ്ങനെ ആണ്. ഒരു റിയൽ പ്ലേസിൽ പോവാതെ തന്നെ നമുക്ക് ആ ഒരു സ്ഥലം സ്റ്റുഡിയോയിൽ ഉണ്ടാക്കാം എന്നർത്ഥം. പൂർണമായും ഫിലിം മേക്കെറിന്റെ ഇമാജിനേഷൻ ആണ് ഈ സിനിമ. ആ ഫിലിം മേക്കറിന് വേണ്ട രീതിയിൽ സീനുകൾ ഉണ്ടാക്കാം. അതേപോലെ ഇത് വിർച്വൽ റിയാലിറ്റി ആയിട്ട് നമുക്ക് കാണാം.

കേരള ഐതീഹ്യത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. ഇതൊരു പീരിയഡ് ഫിലിമാണ്, പക്ഷേ ഇത് പാട്ടുകളും ആക്ഷൻ സീക്വൻസുകളുമുള്ള ഒരു വർണ്ണാഭമായ എന്റർടെയ്‌നറാണ്. എന്നാണ് ചിത്രത്തെ കുറിച്ച്‌ സംവിധായകൻ പറയുന്നത്‌. മുഴുവൻ സിനിമയും കേരളത്തിലെ ഒരു സ്റ്റുഡിയോയിൽ ആയിരിക്കും ചിത്രീകരിക്കുക എന്നും അദ്ദേഹം കൂട്ടച്ചേർത്തു. ഏതായാലും ഈ വിസ്മയ സിനിമക്ക്‌ വേണ്ടി നമുക്ക്‌ കാത്തിരിക്കാം.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...