ചലച്ചിത്ര തൊഴിലാളികൾക്ക് ഫെഫ്ക വഴി 3 ലക്ഷം രൂപ സഹായം നൽകി പൃഥ്വിരാജ്

ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേക്ക് ധന സഹായം നൽകി നടൻ പൃഥ്വിരാജ്. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി ബൃഹത്തായ സഹായ പദ്ധതികൾ ഫെഫ്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിലേക്ക് ആണ് പൃഥ്വിരാജ് തന്റെ സംഭാവന നൽകിയത്. മൂന്ന് ലക്ഷം രൂപയാണ് പൃഥ്വിരാജ് നൽകിയത്. ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ പൃഥ്വിരാജിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.