പ്രളയദുരിതം പേറുന്ന വയനാട്ടിലേക്ക് പ്രിയ നടൻ പൃഥ്വിരാജിന്റെ വക ഒരു ട്രക്ക് ലോഡ് നിറയെ സാധനങ്ങൾ. ചേട്ടൻ ഇന്ദ്രജിതും ഭാര്യയും മേൽനോട്ടം വഹിക്കുന്ന അൻപോട് കൊച്ചി എന്ന സന്നദ്ധ സംഘടനയുടെ പേരിൽ ആണ് പൃഥ്വിരാജ് സാധനങ്ങൾ കയറ്റി അയച്ചത്. ഇന്ദ്രജിത് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചത്. ഒരുപക്ഷെ ഇന്ദ്രജിത് അങ്ങനെയൊരു പോസ്റ്റ് ഇട്ടില്ലായിരുന്നു എങ്കിൽ പുറംലോകം ഇങ്ങനെയൊരു കാര്യം അറിയില്ല എന്നതും ഒരു വസ്തുതയാണ്. താൻ ചെയ്യുന്ന കാര്യം പുറംലോകം അറിയരുതെന്ന് ആഗ്രഹമുള്ള ഒരു വ്യക്തി കൂടിയാണ് പൃഥ്വിരാജ്.
അൻപോട് കൊച്ചി വഴി ഇതോടെ 26 ട്രക്ക് ലോഡുകൾ പ്രളയദുരിതർക്ക് വേണ്ടി കയറ്റി അയച്ചുകഴിഞ്ഞു. സ്വാതന്ത്ര്യദിനമായ ഇന്ന് റിലീഫ് മെറ്റീരിയൽ കളക്ഷനുമായി തിരക്കിൽ ആയിരുന്നു പ്രിയ നടൻ ഇന്ദ്രജിതും ഭാര്യ പൂർണിമയും മക്കളായ പ്രാർത്ഥനയും നക്ഷത്രയും.