മമ്മൂട്ടി – പൃഥ്വിരാജ്‌ ചിത്രം വരുന്നു; കഥ ഒരുക്കുന്നത്‌ മുരളി ഗോപി

ലൂസിഫറിന് ശേഷം എന്ത് എന്ന ചോദ്യം പൃഥ്വിരാജ്‌ നേരിട്ടു തുടങ്ങിയിട്ട് കുറച്ചായി. മമ്മൂട്ടിയുമൊത്തുള്ള പടം എന്നു വരും എന്നാണ് ചോദ്യത്തിന്റെ ഉള്ളിലെ അർത്ഥം. പക്ഷെ അത്തരം ചോദ്യങ്ങൾക്ക് ചെറിയ ഒരു അവസാനം ആയിരിക്കുകയാണ് ഇപ്പോൾ. സൂര്യ ടീവിയിൽ ഓണത്തോട് അനുബന്ധിച്ചു നടത്തിയ ഇന്റർവ്യൂവിൽ ആണ് പൃഥ്വി ഇതേ കുറിച്ച്‌ സൂചന നൽകിയത്. മമ്മൂക്കയുമൊത്തുള്ള സിനിമ എന്നുണ്ടാകുമെന്ന അവതാരകന്റെ ചോദ്യത്തിന് മമ്മൂക്കയുമായി സിനിമ ചെയ്യാൻ അതിയായ ആഗ്രഹമുണ്ടെന്നും മനസ്സിൽ അതിനു വേണ്ട ഒരു കഥയുണ്ടെന്നുമാണ് പൃഥ്വി മറുപടി നൽകിയത്‌. മുരളി ഗോപി ആണ് ഇതിന്റെയും കഥ പറഞ്ഞത്‌ എന്നും പൃഥ്വി കൂട്ടിചേർത്തു. ഇതോടെ മുരളി എഴുതുന്ന കഥയിൽ പൃഥ്വിരാജ്‌ ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന് ഏറെക്കുറെ ഒരു ഉറപ്പ് ലഭിച്ചിരിക്കുകയാണ്. ഇനി അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും ആരാധകരും. ലൂസിഫർ രണ്ടാം ഭാഗം എമ്പുരാന് ആണ് പൃഥ്വിരാജിന്റെ അടുത്ത സംവിധാന സംരഭം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments