സിനിമയിൽ നിന്ന് താത്കാലിക ഇടവേള? പൃഥ്വിയുടെ ഫേസ്ബുക്ക്‌ കുറിപ്പ് വൈറൽ

അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ച സന്തോഷം പങ്കു വയ്ക്കാൻ പൃഥ്വിരാജ്‌ എഴുതിയിട്ട ഫേസ്ബുക്ക്‌ കുറിപ്പ് ആണ് ഇപ്പോൾ ചർച്ച. താൻ സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്നും എന്നാൽ ഇത്‌ പൂർണമായും സിനിമയെ വിട്ടു നിൽക്കൽ അല്ല, തന്റെ സ്വപ്ന ചിത്രം ആടുജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക്‌ കൂടി ആയിരിക്കും ഈ ഇടവേള എന്നും പൃഥ്വി പറയുന്നു.

ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് തടി കുറയ്ക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. താരം ചിലപ്പോൾ അതിനുള്ള കഠിന ശ്രമങ്ങളിൽ ആയിരിക്കാം എന്നതാണ് ആരാധകരുടെ വാദം.
ഇപ്പോൾ വളർത്തുന്ന താടിയും അതിനു വേണ്ടി ആണെന്ന് പൃഥ്വിയുടെ ഭാര്യ സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നും വ്യക്തമാണ്.
എന്തായാലും ബ്രഹ്മാണ് ഡചിത്രം തന്നെ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments