ദുൽഖർ സൽമാൻ നിർമിക്കുന്ന രണ്ടാം ചിത്രം ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടൻ പൃഥ്വിരാജാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അനൂപ് സത്യൻ ആണ് ചിത്രം ഒരുക്കുന്നത്. കല്യാണി പ്രിയദർശൻ നായികയാകുന്ന ചിത്രത്തിന്റെ സംഗീതം അൽഫോൻസ് ജോസഫ് ആണ്.
Subscribe
Login
0 Comments