പൃഥ്വിരാജ്‌ – മോഹൻലാൽ ടീമിന്റെ ‘ലൂസിഫർ’ ചിത്രീകരണം പൂർത്തിയായി !!

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ഇന്ന് പുലർച്ചെ ലക്ഷദ്വീപിൽ പൂർത്തിയായി. ഏകദേശം 6 മാസക്കാലം ആയി ലൂസിഫർ ഷൂട്ടിംഗ്‌ ആരംഭിച്ചിട്ട്‌. തിരുവനന്തപുരം, കൊച്ചി, മുംബൈ, റഷ്യ, ലക്ഷദ്വീപി എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്‌.

ടോവിനോ തോമസ്‌, ഇന്ദ്രജിത്‌, മഞ്ജു വാര്യർ, വിവേക്‌ ഒബ്രോയ്‌, സനിയ ഇയ്യപ്പൻ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്ന ലൂസിഫർ നിർമ്മിക്കുന്നത്‌ ആന്റണി പെരുമ്പാവൂർ ആണ്. മാർച്ച്‌ 28ന് തിയേറ്ററുകളിലെത്തുന്ന ലൂസിഫർ ഈ വർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments