മമ്മൂക്ക പ്രധാന കഥാപാത്രമായി എത്തുന്ന തെലുഗ് ചിത്രത്തിലെ കണ്ട ചില സീനുകളെ പറ്റി നടൻ പൃഥ്വിരാജ് പങ്കു വച്ച ട്വീറ്റ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
മമ്മൂക്കയിലെ നടനും ഭാഷ കൈകാര്യം ചെയ്യുന്ന രീതിയും തന്നെ അത്ഭുതപ്പെടുത്തിയെന്നും മമ്മൂട്ടി തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട് എന്നും കരുതുന്നു എന്നും പൃഥ്വി പറയുന്നു.
മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുൻ ആന്ദ്ര പ്രദേശ് മുഖ്യമന്ത്രി YSR ന്റെ വേഷമാണ് മമ്മൂക്ക ചെയ്യുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 8ന് ലോകമെങ്ങും റിലീസ് ചെയ്യും