പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ പ്രിഥ്വിരാജിനെ നായകനാക്കി നിർമിക്കുന്ന ജെനുസ് മുഹമ്മദ് ചിത്രം ‘9’ ന്റെ റിലീസ് തിയതി മാറ്റി വച്ചു.
ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ മികവുറ്റതാക്കി പൂർത്തീകരിച്ചു പ്രേക്ഷകരിലേക്ക് എത്തിക്കുവാനാണ് അണിയറക്കരുടെ ശ്രമം. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്.
പൃഥ്വിരാജ് പ്രൊഡക്ഷനൊപ്പം സോണി പിക്ചേഴ്സ് കൂടെ കൈ കോർക്കുന്ന ചിത്രത്തിൽ സംഗീതം നിർവഹിക്കുക ശേഖർ മേനോൻ, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ്. അഭിനന്ദൻ രാമാനുജൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഏറ്റവും പുതിയ റിലീസ് തിയതി ഉടൻ പുറത്തു വിടും എന്നാണ് അറിയാൻ കഴിഞ്ഞത്.
Subscribe
Login
0 Comments