റോക്കി ഭായിയെ കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരില്‍ കെജിഎഫിലെ റോക്കി ഭായ്ക്ക് ആരാധകരേറെയാണ്. മലയാളി ആരാധകര്‍ക്കായി കെജിഎഫ് ചാപ്റ്റര്‍ 2 കേരളത്തിലവതിരിപ്പിക്കുന്നത്
നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. താനും കെജിഎഫിന്റെ വലിയൊരു ആരാധകനാണ് ഇങ്ങനെയൊരു കൂടിച്ചേരലിന്റെ ആകാംഷയിലാണ് താനെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് പൃഥ്വിയെ സമീപിച്ചത്.അതേസമയം, കെജിഎഫിന്റ ടീസര്‍ ജനുവരി 8-ന് യഷിന്റെ പിറന്നാള്‍ ദിനത്തില്‍ രാവിലെ 10.18-ന് എത്തും. ഡിസംബര്‍ 20 ഓടെയാണ് ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗും പൂര്‍ത്തിയായത്. ഹൈദരാബാദില്‍ ആയിരുന്നു ക്ലൈമാക്‌സ് രംഗത്തിന്റെ ഷൂട്ടിംഗ്. യഷ് നായകനായെത്തുന്ന ചിത്രത്തില്‍ വില്ലന്‍ ബോളിവുഡ് താരം സഞ്ജയ് ദത്താണ്.