ആസിഫ്‌ അലി – സേതു ടീം ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പൃഥ്വിരാജ്‌ പുറത്തിറക്കി

സേതു രചനയും സംവിധാനവും നിർവഹിച്ച്‌ ആസിഫ്‌ അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജുവും ഒപ്പം VSL ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പൃഥ്വിരാജ്‌ ഇന്ന് പുറത്തിറക്കി.