ഇന്ദ്രജിത്തിന്റെ ‘ആഹാ’; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ്‌

സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി. ഇന്ദ്രജിത് സുകുമാരൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ നടൻ പൃഥ്വിരാജ്‌ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ്‌ ചെയ്തത്‌.

വടംവലിയെ ആസ്പദമാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയാത്താണ്. ഹണീ ബീ, പ്രേതം 2 തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയാനായി ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിൽ നായകനായെത്തിയ അമിത് ചക്കാലക്കൽ,
ജേക്കബിന്റെ സ്വർഗരാജ്യം, ധ്രുവങ്കൾ 16, രണം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയനായ അശ്വിൻ കുമാർ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ തരംഗം, ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നീ ചിത്രങ്ങളിൽ നായികയായ ശാന്തി ബാലചന്ദ്രനോടൊപ്പം മറ്റൊരു പുതുമുഖ നായിക കൂടി അണി ചേരുന്നു. അൻവർ അലിയും ജുബിത് നംറാടത്തും ചേർന്നു വരികൾ എഴുതുന്ന ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പ് നിർവഹിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments