സൂപ്പർസ്റ്റാർ രജിനിയുടെ ‘പേട്ട’ കേരളത്തിലെത്തിക്കുന്നത്‌ പൃഥ്വിരാജ്‌..!!


പ്രേക്ഷക ലക്ഷങ്ങൾ ഒന്നടങ്കം കാത്തിരിക്കുന്ന രജിനികാന്ത്‌ ചിത്രം പേട്ട കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്‌ നടൻ പൃഥ്വിരാജ്‌.
പൃഥ്വിരാജും നിർമ്മാതാവ്‌ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്‌. പൃഥ്വിരാജ്‌ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഔദ്യോഗികമായി അറിയിച്ചത്‌.

സൺ പിക്ചേഴ്സ്‌ നിർമ്മിച്ച്‌ കാർത്തിക്‌ സുബ്ബരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസ്‌ ആയി ജനുവരി 10ന് ആണ് തിയേറ്ററുകളിലെത്തുന്നത്‌. രജിനിയെ കൂടാതെ വിജയ്‌ സേതുപതി, തൃഷ, സിമ്രാൻ, നവാസുദ്ദീൻ സിദ്ധിഖി, ശശികുമാർ, ബോബി സിംഹ, മാളവിക തുടങ്ങി ഒരു വൻ താരനിര തന്നെയുണ്ട്‌ ചിത്രത്തിൽ. അനിരുദ്ധ്‌ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments