പൃഥ്വിരാജ് നായകൻ ആവുന്ന ബ്ലെസി ചിത്രം ആടുജീവിതം മൂന്നാം ഷെഡ്യൂൾ നവംബറിൽ ആരംഭിക്കും. ജോർദ്ദാനിൽ പ്ലാൻ ചെയ്തിരിക്കുന്ന ഷൂട്ടിനിടയിൽ മറ്റു ചിത്രങ്ങൾ ഒന്നും തന്നെ പൃഥ്വി ചെയില്ലെന്ന വാർത്തയും ചിത്രത്തിന്റെ ആകാംക്ഷ കൂട്ടുന്നുണ്ട്. നേരത്തെ കേരളത്തിലും പുറത്തുമായി ചിത്രത്തിന്റെ ആദ്യ 2 ഷെഡ്യൂളുകൾ പൂർത്തിയാക്കിയിരുന്നു.
ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കികൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ നജീബ് എന്ന പ്രവാസിയുടെ ജീവിതമാണ് പൃഥ്വിരാജ് അവതരിപ്പിക്കുക. പ്രശസ്ത ഛായാഗ്രാഹകൻ KU മോഹനൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നവംബറിൽ തുടങ്ങുന്ന ഷെഡ്യൂളിനിടയിൽ ആയിരിക്കും പൃഥ്വി ചിത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കുക. മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ സിനിമ അടുത്ത വർഷത്തിൽ ആകും തിയേറ്ററുകളിലെത്തുക.



