പൃഥ്വിരാജ് നായകനാകുന്ന ത്രില്ലർ ചിത്രം ‘കോൾഡ് കേസ്’ ഒ ടി ടി റിലീസിന്

നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത് പൃഥ്വിരാജ് മുഖ്യ വേഷത്തിൽ എത്തുന്ന ‘കോൾഡ് കേസ്’ നേരിട്ട് ഒ ടി ടി റിലീസിന് തയ്യാറെടുക്കുന്നു. ആന്റോ ജോസഫ്, ഷമീർ മുഹമ്മദ്, ജോമോൻ ടി ജോൺ എന്നിവർ നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈമം ആണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വൻ തുകക്ക് ആണ് സിനിമയുടെ അവകാശം ആമസോൺ നേടിയത് എന്നാണ് അറിയുന്നത്. അരുവി എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അതിഥി ബാലൻ ആണ് സിനിമയിൽ നായികയാകുന്നത്. നീണ്ട ഇടവേളക്ക് ശേഷം പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. വൈകാതെ തന്നെ സിനിമയെ സംഭന്ദിച്ച ഔദ്യോഗിക വിവരം പുറത്ത് വിടും എന്നറിയുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...