സത്യജിത്ത് സാര്‍ ജെന്റില്‍മാനാണോ? ഹൊറര്‍ ക്രൈം ത്രില്ലര്‍ ചിത്രം കോള്‍ഡ് കേസിന്റെ ട്രയിലര്‍ പുറത്തിറങ്ങി; കുറ്റാന്വേഷകനായി പൊലീസ് പൃഥ്വിരാജ്

ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഹൊറര്‍ ക്രൈം ത്രില്ലര്‍ ചിത്രം കോള്‍ഡ് കേസ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹൊറര്‍ പശ്ചാത്തലത്തില്‍ കേസന്വേഷണത്തിനെത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥാനായിട്ടാണ് പൃഥ്വി സിനിമയിലെത്തുന്നത്. ചിത്രം ജൂണ്‍ 30ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങും.

കഴിഞ്ഞ ആഴ്ചയാണ് കോള്‍ഡ് കേസിന്റെ ആമസോണ്‍ പ്രൈം വീഡയോയിലെ റിലീസ് തിയതി പ്രഖ്യാപിച്ചത്. റിലീസാകാനിരിക്കുന്ന ത്രില്ലര്‍ ശേഖരണങ്ങളുടെ പ്രൊമോ വീഡിയോയില്‍ കോള്‍ഡ് കേസിനെ ഉള്‍പ്പെടുത്തിയിരുന്നു. പ്രൊമോ വീഡിയോ കണക്കിലെടുത്ത് പ്രേക്ഷകര്‍ കോള്‍ഡ് കേസൊരു ക്രൈം ത്രില്ലർ ചിത്രമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ടീസര്‍ കണ്ടപ്പോഴാണ് ഹൊറര്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെന്ന സൂചന ലഭിച്ചത്.

സത്യം, മുംബൈ പൊലീസ്, മെമ്മറീസ് എന്ന് ചിത്രങ്ങള്‍ക്ക് ശേഷമാണ് പൃഥിരാജ് വീണ്ടും ഒരു പൊലീസ് വേഷത്തിലെത്തുന്നത്. തമിഴ് ചിത്രം ആരുവി ഫെയിം അദിതി ബാലനാണ് നായിക. ഇരുവരെയും കൂടാതെ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട്, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ബോളിവുഡ് നടിയായ സുചിത്ര പിള്ള, അത്മിയാ എന്നിവരും പ്രധാനകഥപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നു.

ഛായഗ്രഹകനായ താനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റോ ജോസഫിനൊപ്പം പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍ ടി ജോണും ഷമീര്‍ മുഹമ്മദുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗിരിഷ് ഗംഗാധരനും ജോമോനും ചേര്‍ന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ശ്രീനാഥ് വി നാഥാണ് ചിത്രത്തിന്റെ തിരക്കഥ.

instagram volgers kopen