മമ്മൂട്ടി, മോഹൻലാൽ, ടോവിനോ എന്നിവർക്ക് പിന്നാലെ UAE സർക്കാരിന്റെ ഗോൾഡൻ വിസ സ്വന്തമാക്കി പൃഥ്വിരാജും. പൃഥ്വി തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ വഴി പറഞ്ഞത്. ഗോൾഡൻ വിസ സ്വീകരിക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിക്ക് പിന്നാലെ ദുൽഖറും ഉടനെ തന്നെ ഇത് സ്വീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

