പ്രണവ്‌ മോഹൻലാൽ – വിനീത്‌ ചിത്രം ഹൃദയത്തിന് വേണ്ടി ഗാനം ആലപിച്ച്‌ പൃഥ്വിരാജ്‌

നടൻ പൃഥ്വിരാജ്‌ തന്റെ സിനിമ തിരക്കുകൾ എല്ലാം ആടുജീവിതത്തിന് വേണ്ടി മാറ്റി വച്ച ഈ സാഹചര്യത്തിലാണ് വിനീത് ശ്രീനിവാസന്റെ പോസ്റ്റ് വൈറൽ ആവുന്നത്. പ്രണവ്‌ മോഹൻലാൽ നായകൻ ആകുന്ന വിനീത് ശ്രീനിവാസൻ സിനിമയ്ക്ക് വേണ്ടി പൃഥ്വി പാട്ട് പാടിയിരിക്കുകയാണ്. ഹൃദയം എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ഞങ്ങൾക്ക് വേണ്ടി പാടുന്നതാര് എന്ന കാപ്‌ഷനോടെയാണ് പാതി മറഞ്ഞ പൃഥ്വിയുടെ മുഖം വിനീത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കല്യാണി പ്രിയദർശൻ നായിക ആകുന്ന ചിത്രം ഇപ്പോൾ ഒരുപാട് പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മലയാളം ചിത്രമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments