18ആം പടിയുടെ ഈ വിജയത്തിൽ ആദ്യം നന്ദി പറയേണ്ടത്‌ മമ്മൂക്കയോട്‌: പൃഥ്വിരാജ്

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പൃഥ്വി, ആര്യ, മമ്മൂട്ടി, എന്നിവർ അതിഥിവേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങൾ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

കഴിഞ്ഞ ദിവസം Dubai FM (96.7) സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ പൃഥ്വി സിനിമയെക്കുറിച്ച്‌ സംസാരിക്കുകയുണ്ടായി. ഈ സിനിമയുടെ ഈ ഒരു വിജയത്തിന് ആദ്യം നന്ദി പറയേണ്ടത്‌ മമ്മൂക്കയോടാണെന്നും ഒരുകൂട്ടം പുതുമുഖങ്ങൾ അണിനിരക്കുന്ന ഈ ഒരു ചിത്രത്തിൽ മമ്മൂക്ക അതിഥി വേഷത്തിലെത്തിയത്‌ തന്നെ അദ്ദേഹത്തിന്റെ ഒരു മഹത്തരമാണ് എന്ന് കൂടി പൃഥ്വി അവകാശപ്പെട്ടു. ശങ്കറിനെ പോലൊരു സുഹൃത്തിന്റെ ആദ്യ സംരംഭത്തിൽ ഭാഗമവാൻ സാധിച്ചതിൽ വലിയ സന്തോഷം ഉണ്ടെന്നും തിരുവനന്തപുരത്തു ജനിച്ച ഒരാൾക്ക് ലഭിക്കുന്ന നൊസ്റ്റാൾജിയ പോലെ തന്നെയാണ് തനിക്കും ഈ ചിത്രം എന്നും പൃഥ്വി പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x