പൃഥ്വിരാജ് വീണ്ടും സംവിധായകൻ ആകുന്നു ; സൂചന നൽകി ഫേസ്ബുക്ക് പോസ്റ്റ്‌

ലൂസിഫറിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഒരുക്കുന്നതിനും മുന്നേയുള്ള സിനിമയായിരിക്കും ഇത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വഴി സൂചന നൽകിയത്. ”കോവിഡ് കാലത്ത് ഷൂട്ടിംഗ് ചെയ്യാൻ പറ്റാത്ത സാഹചര്യം ആയതിനാൽ വീണ്ടും ക്യാമറക്ക് പിന്നിൽ നിന്നുകൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു സിനിമ ചെയ്യാം എന്നുള്ള ആലോചനയിലാണ്. വൈകാതെ തന്നെ മറ്റു വിവരങ്ങൾ പറയുന്നതായിരിക്കും” പൃഥ്വി പറയുന്നു.