ജയൻ നമ്പ്യാർ ചിത്രത്തിൽ കള്ളക്കടത്തുകാരൻ ആയി പൃഥ്വിരാജ്; പൂർത്തിയാകുന്നത്‌ സച്ചിയുടെ മറ്റൊരു സ്വപ്‍നം

പൃഥ്വിരാജിനൊപ്പം ലൂസിഫറിലും സച്ചിയോടൊപ്പം അയ്യപ്പനും കോശിയിലും തുടങ്ങി നിരവധി ചിത്രങ്ങളിൽ സംവിധാനസഹായി ആയിട്ടുള്ള ജയൻ നമ്പ്യാർ തന്റെ ആദ്യ ചിത്രം ചെയ്യാനൊരുങ്ങുകയാണ്. വിലായത്ത് ബുദ്ധ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആയിരിക്കും നായകൻ. ജി.ആർ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവൽ അടിസ്ഥാനമാക്കി മരിച്ചുപോയ സംവിധായകൻ സച്ചി ചെയ്യാനിരുന്ന പൃഥ്വിരാജ്‌ ചിത്രമായിരുന്നു ഇത്‌. സച്ചിയുടെ തന്നെ മറ്റൊരു തിരക്കഥയിൽ പൃഥ്വിരാജിനെ നായകനാക്കി ജയൻ സംവിധാനം നിർവഹിക്കാനൊരുങ്ങിയ സിനിമ കൂടി ഉണ്ടായിരുന്നു. അത്‌ മാറ്റി വെച്ചാണ് സച്ചിയുടെ ആഗ്രഹമായ ഈ സിനിമയുമായി മുന്നോട്ട്‌ പോകുന്നതെന്ന് ടൈംസ്‌ ഓഫ്‌ ഇന്ത്യക്ക്‌ നൽകിയ അഭിമുഖത്തിൽ ജയൻ നമ്പ്യാർ പറയുന്നു.

Jayan Nambiar with Prithviraj

ഇന്ദുഗോപന്റെ നോവൽ മറയൂരിലെ കാട്ടിൽ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരു അപൂർവമായ ചന്ദനത്തടിക്ക്‌ വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത്‌ ബുദ്ധ. ഭാസ്‌കരൻ മാസ്റ്റർ, ഡബിൾ മോഹനൻ എന്നീ കഥാപാത്രങ്ങളാണ് നോവലിലുള്ളത്‌. ഇതിൽ ഡബിൾ മോഹനൻ എന്ന ശിഷ്യന്റെ കഥാപാത്രത്തിലാണ് പൃഥ്വിരാജ്‌ അഭിനയിക്കുക എന്ന് ജയൻ നമ്പ്യാർ പറയുന്നു. സച്ചി വർക്ക് ചെയ്യാനിരുന്ന ചിത്രമെന്ന നിലയിൽ തന്നെ ജയൻ നമ്പ്യാരും പൃഥ്വിയും ആ സ്വപ്നം നടത്തുന്നുവെന്ന സന്തോഷത്തിലും പ്രതീക്ഷയിലുമാണ് ആരാധകരും പ്രേക്ഷകരും.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...