ആട് പോലുള്ള മെഗാ മാസ്സ് ചിത്രങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ തോമസിന്റെ ആദ്യ ത്രില്ലെർ സിനിമ ‘അഞ്ചാം പാതിരാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ നായകനാവുന്ന അഞ്ചാം പാതിരായുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പൃഥ്വിരാജ് ആണ് പുറത്തിറക്കിയത്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe
Login
0 Comments