മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൻറെ ഭാഗമാകാൻ പൃഥ്വിരാജും

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. പൃഥ്വിരാജും സിനിമയുടെ ഭാഗം ആകുമെന്നാണ് ഇപ്പൊൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷന്‍ ടീമിനൊപ്പം പൃഥ്വിരാജു൦ നവോദയ സ്റ്റുഡിയോയിൽ എത്തിയിരുന്നു. പൃഥ്വിരാജു൦ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഛായാഗ്രഹണം സന്തോഷ് ശിവന്‍ ആയിരിക്കും നിർവഹിക്കുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിര്‍മ്മാണം. മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവും പ്രശസ്ത സംവിധായകനുമായ ജിജോ പുന്നൂസാണ് ബറോസിൻറെ രചന. മോഹന്‍ലാല്‍ തന്നെയാകും ചിത്രത്തില്‍ ബറോസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷങ്ങളായി നിധിയ്ക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനെ മുന്നിലെത്തിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

ഏകദേശം ഒരു വര്‍ഷമായി സിനിമയുടെ സൈറ്റ് ഡിസൈന്‍ ,ആര്‍ട്ട് വര്‍ക്കുകള്‍ , മ്യൂസിക്ക് പ്രൊഡക്ഷന്‍ , ത്രി ഡി ജോലികള്‍ കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. ബറോസ് പൂര്‍ത്തിയാക്കുന്നത് വരെ മറ്റു സിനിമകളുടെ ചിത്രീകരണ തിരക്കുകളില്‍ നിന്നും മോഹന്‍ലാല്‍ വിട്ടു നില്‍ക്കും എന്നാണ് റിപ്പോർട്ടുകൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...