ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മോഹൻലാൽ ; ബ്രോ ഡാഡി ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹൻലാലിനെ വെച്ചു തന്നെ വീണ്ടും സംവിധാനത്തിനൊരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ ‘ബ്രോ ഡാഡി’ എന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ സിനിമയും നിർമ്മിക്കുന്നത്. മോഹൻലാലിനെ കൂടാതെ പൃഥ്വിയും സിനിമയിൽ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ ആണ് നായിക . മീന , ലാലു അലക്സ് , മുരളി ഗോപി , കനിഹ , സൗബിൻ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എൻ , ബിബിൻ മാലിയേക്കൽ എന്നിവരാണ് കഥ ഒരുക്കുന്നത്. തന്റെ മുൻ ചിത്രത്തെ പോലെ ഒരു മാസ്സ് സിനിമ അല്ല ഇതൊരു മുഴുനീള കോമഡി എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം ആണെന്നാണ് പൃഥ്വി ചിത്രത്തെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത് . ഉടൻ തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നുകൂടെ പൃഥ്വി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

facebook volgers kopen

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...