ഒടിയനെ തകർത്ത്‌ പൃഥ്വിയുടെ 9; ഗൾഫ് രാജ്യങ്ങളിൽ വമ്പൻ റിലീസ്‌ !!

ലോകമെമ്പാടും വൻ റിലീസിന് ഒരുങ്ങുകയാണ് പൃഥ്വിരാജ് നായകനാവുന്ന ജെനുസ് മുഹമ്മദ് ചിത്രം 9 (Nine). പൃഥ്വിരാജ് പ്രൊഡക്ഷൻസ് സോണി പിക്‌ചേഴ്‌സുമായി കൈ കോർത്തു കൊണ്ട് നിർമിക്കുന്ന ചിത്രം പൃഥ്വിയുടെ ആദ്യ നിർമാണ സംരംഭമാണ്. ഗൾഫ് രാജ്യങ്ങളിൽ കാർണിവൽ എന്റർടൈൻമന്റ്‌ ‌വിതരണം നടത്തുന്ന ചിത്രം 65 ലൊക്കേഷനുകളിൽ പ്രദർശനം നടത്തും. നിലവിൽ ഒടിയനേക്കാൾ വലിയ സ്ക്രീൻ കൗണ്ട് ആണിത്. 63 ഇടങ്ങളിലാണ് ഒടിയൻ റിലീസ്‌ ചെയ്തത്‌.

9 GCC – UAE Theatre List

ഫെബ്രുവരി 7ന് ലോകമെമ്പാടും റിലീസിനെത്തുന്ന 9 സയൻസ് ഫിക്ഷൻ ജോണറിലെ വ്യത്യസ്തമായ ഒരു പരീക്ഷണം കൂടിയാണ്. കേരളത്തിലും പുറമേയുമായുള്ള തിയേറ്ററുകൾ കൂടി ചേരുമ്പോൾ ഈ വർഷത്തെ ഏറ്റവും വലിയ റിലീസിനൊരുങ്ങുകയാണ് 9 (Nine).

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments