ശബരിമല ശാസ്താവിലുപരി അയ്യപ്പനെന്ന വ്യക്തിയെ പറ്റി പറയുന്നതായിരിക്കും മലയാളത്തിൽ നിന്നും വരുന്ന ‘അയ്യപ്പൻ’..!!

ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദ വാർത്തകൾ നിറയുന്ന സാഹചര്യത്തിൽ തന്നെ കഴിഞ്ഞ ദിവസം പുറത്തു വന്ന മലയാളത്തിലെ പ്രമുഖ പ്രഖ്യാപനമാണ് ‘അയ്യപ്പൻ’ എന്ന ചിത്രം.

പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ‘അയ്യപ്പൻ’. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി തുടങ്ങിയ അഞ്ചു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിൽ വിവിധ ഇന്ഡസ്ട്രികളിലെ മികച്ച താര സാന്നിധ്യവും ഉണ്ടായിർക്കും.

ശബരിമല ശാസ്താവ് എന്നതിലുപരി നല്ലൊരു യോദ്ധവും, വിപ്ലവകാരിയും, രാജകുമാരനും കൂടിയായ അയ്യപ്പനെ ആയിരിക്കും ചിത്രത്തിൽ കാണാൻ കഴിയുക. അടുത്ത വിഷുവിന് ഷൂട്ടിങ് പരിപാടികൾ ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് 2020 മകരവിളക്ക് ദിവസത്തിലേക്ക് ആണ് പ്ലാൻ ചെയ്യുന്നത് എന്ന് ചിത്രത്തിന്റെ നിർമാതാവ്‌ ഷാജി നടേഷൻ ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി ഇതിനു വേണ്ടിയുള്ള അന്വേഷണത്തിൽ ആയിരുന്നു സംവിധായകനും കൂട്ടരും. മികച്ച സാങ്കേതിക പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി മികച്ച സിനിമ ആയി തന്നെയായിരിക്കും അയ്യപ്പൻ പുറത്തു വരിക എന്നും ഷാജി നടേഷൻ കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x