ആഴ്ചകൾ പിന്നിടുമ്പോഴും പുതിയ റിലീസുകൾ വന്നു കൊണ്ടിരിക്കുമ്പോഴും തീയേറ്ററിലെ വിജയ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുകയാണ് അയ്യപ്പനും കോശിയും. റിലീസ് ആയി ഇത് വരേയ്ക്കും കൊച്ചിയിലെ ഉയർന്ന കളക്ഷൻ കൊണ്ട് നടക്കുന്ന അയ്യപ്പനും കോശിയും യു.എസ്.എ, കാനഡ എന്നിവിടങ്ങളിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ചു കൊണ്ട് ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേയ്ക്ക് ചവിട്ടി കയറുകയാണ്. ഈ വാരാന്ത്യവും രണ്ടിടങ്ങളിലും ഉയർന്ന കളക്ഷനും തിരക്കും തന്നെയാണ് നേരിട്ടത് എന്നത് ചിത്രത്തിന്റെ ബ്ലോക്ബസ്റ്റർ വിജയം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു. മൂന്നാം വാരമായ കഴിഞ്ഞ ദിവസങ്ങളിലും മിക്കയിടങ്ങളിലും ചിത്രത്തിന് സ്പെഷ്യകൾ കളിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഒരു പൃഥ്വിരാജ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യ 2വാര കളക്ഷൻ ആണ് അയ്യപ്പനും കോശിയും നേടിയത്. ഇന്നലെ മുതൽ യു.കെ, അയർലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുകയുണ്ടായി. റെക്കോർഡ് ലൊക്കേഷനിൽ ആണ് ചിത്രം അവിടെ റിലീസിനെത്തുന്നത്.
Subscribe
Login
0 Comments
Oldest



