‘ബ്രോ ഡാഡി’ക്ക് തുടക്കം; പൃഥ്വിരാജ്- കല്യാണി സ്റ്റൈലൻ ലുക്ക് പങ്ക് വെച്ച് അണിയറ പ്രവർത്തകർ

ലൂസിഫറിന് ശേഷം പൃഥ്വിരാജ്- മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത് ഹൈദരാബാദിലാണ്. കേരളത്തില്‍ ചിത്രീകരണ അനുമതിയില്ലാത്ത പശ്ചാത്തലത്തിലാണിത്. പൂജ ചടങ്ങിന്റെ വീഡിയോ അണിയറപ്രവര്‍ത്തകർ പങ്കുവെച്ചു. ബ്രോ ഡാഡിയിലെ പൃഥ്വിരാജ്- കല്യാണി പ്രിയദര്‍ശന്‍ ലുക്കും പങ്കുവച്ചു.

പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരും കല്യാണി പ്രിയദര്‍ശനും പൂജ ചടങ്ങിന് പങ്കാളികളായി. ലൂസിഫറിന് ശേഷം
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍. ഇന്ന് തെലങ്കാനയില്‍ തുടക്കം കുറിച്ച ബ്രോ ഡാഡിയില പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും ആദ്യം ചിത്രീകരിക്കുന്നത്. മോഹന്‍ലാല്‍ ഉടന്‍ സിനിമയില്‍ പങ്കാളിയാകും.

പുറത്തുവിട്ട ആദ്യ സ്റ്റില്ലില്‍ പൃഥ്വിയെയും കല്യാണിയെയും സ്‌റ്റൈലന്‍ ലുക്കിലാണ്
അവതരിപ്പിച്ചിരിക്കുന്നത്. കല്യാണിക്ക് പുറമെ നടി മീനയും ചിത്രത്തിലെ നായികയാകുന്നു. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കലുമാണ് ബ്രോ ഡാഡിയുടെ തിരക്കഥയെഴുതുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ഛായഗ്രാഹകന്‍. ദീപക് ദേവ് സംഗീതം ഒരുക്കുന്നു.

ബ്രോ ഡാഡി ഉള്‍പ്പെടെ ഏഴ് മലയാള ചലച്ചിത്രങ്ങളാണ് കേരളം വിട്ട് പുറത്തേക്ക്
ലൊക്കേഷന്‍ മാറ്റി ചിത്രീകരണം ആരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാതെ ഇന്‍ഡോര്‍ ഷൂട്ടിങ്ങിന് പോലും അനുമതിയില്ലാത്ത
സാഹചര്യത്തിലാണ്, നിര്‍മാതാക്കള്‍ തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക്
ചിത്രീകരണം മാറ്റാനായി തീരുമാനിച്ചത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...