പൃഥ്വിയുടെ തേരാളിക്ക്‌ ഇനി സ്വന്തം തേര്; സന്തോഷം പങ്കുവെച്ച്‌ താരം

പൃഥ്വിരാജെന്ന നടന്റെ വാഹനപ്രേമം പ്രേക്ഷകർക്ക് സുപരിചിതമാണ്. ആ നടന്റെ ഡ്രൈവർ ആയ രാജനെ ചിലർക്കെങ്കിലും അറിയാം. വർഷങ്ങളായി പൃഥ്വിയുടെ തേരാളി ആയി കൂടെ നിന്ന രാജൻ ഇപ്പോൾ സ്വന്തമായി ഒരു കാർ വാങ്ങുകയും ആ സന്തോഷം ഒരു കുടുംബത്തിലെ അംഗം എന്ന പോലെ പങ്കു വയ്ക്കുകയും ചെയ്തിരിക്കുകയാണ് പൃഥ്വിയുടെ ഭാര്യയും നിർമാതാവും ആയ സുപ്രിയ. ഒരു ചിരി കൊണ്ട് മറുപടി തന്നിരുന്ന ആൾ ഒരുപാട് നേരം ചിരിക്കുന്ന കണ്ടു എന്നതാണ് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിലെ പ്രധാന കാര്യം. വലിയ തിരക്കുകൾക്കിടയിലും കൂടെ ഉള്ളവരെ കുടുംബം പോലെ കൊണ്ട് നടക്കുന്ന ഇത്തരം കാര്യങ്ങൾ പ്രശംസ അർഹിക്കുന്നവ തന്നെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments