2ആം വാരത്തിൽ കൂടുതൽ തിയേറ്ററുകളിലേക്ക്‌ ഡ്രൈവിംഗ്‌ ലൈസൻസ്‌; ഗൾഫിലും ഗംഭീര സ്വീകരണം

പൃഥ്വിരാജ് – സുരാജ് ടീമിന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരാഴ്ചയ്ക്കിപ്പുറവും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഒരു ആരാധകന്റെയും സൂപ്പർസ്റ്റാറിന്റെയും കഥ പറയുന്ന സിനിമക്ക്‌ റിലീ ദിവസം മുതൽ ഗംഭീര അഭിപ്രായവും കളക്ഷനുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. പ്രേക്ഷകരുടെ തിരക്ക് കൊണ്ട്‌ 2ആം വാരം മുതൽ ചിത്രം കൂടുതൽ തീയേറ്ററുകളിൽ കൂടുതൽ പ്രദർശനങ്ങളിൽ പ്രദർശിപ്പിക്കും. മിക്ക സ്ഥലങ്ങളിലും ചിത്രത്തിന് രാത്രിയിലെ സെക്കന്റെ ഷോക്ക്‌ ശേഷം എക്സ്‌ട്രാ ഷോ (തേർഡ്‌ ഷോ) പ്രദർശനം ഉണ്ടാകുന്നുണ്ട്‌. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലും വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫാർസ് ഫിലിംസ്‌ വിതരണത്തിനെത്തിച്ചിരിക്കുന്ന ചിത്രം ഏകദേശം 73 ലൊക്കേഷനുകളിലാണ് ഗൾഫിൽ റിലീസ്‌ ആയിരിക്കുന്നത്‌. അവധിക്കാലം കൂടി ആയതോടെ നല്ല സിനിമകൾ തേടി തീയേറ്ററുകളിലേയ്ക്കുള്ള പ്രേക്ഷകരുടെ ഒഴുക്ക് കൂടിയെന്നു തീയേറ്ററുകാരും പറയുന്നു.

സച്ചിയുടെ കഥയിൽ ജീൻ പോൾ ലാൽ ഒരുക്കിയ ചിത്രം കഴിഞ്ഞ 20നാണ് തീയേറ്ററുകളിൽ എത്തിയത്. പൃഥ്വിരാജ്‌ – സുരാജ്‌ എന്നിവർക്ക്‌ പുറമെ സുരേഷ്‌ കൃഷ്ണ, സൈജു കുറുപ്പ്‌, മിയ, ദീപ്തി സദി, നന്ദു തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ ഉണ്ട്‌. പൃഥ്വിരാജ്‌ പ്രൊഡക്ഷനും മാജിക്‌ ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments