വേണാടിന്റെ കഥ പറയാൻ കാളിയൻ; പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു…!!

നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് കാളിയൻ. പൃഥ്വിരാജ് നായകനാകുന്ന ചിത്രം നിർക്കുന്നത് മാജിക് മൂൺസിന്റെ ബാനറിൽ രജിവ് നായർ ആണ്. വേണാടിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം പറയുന്ന ചിത്രത്തിലെ കഥാസന്ദര്ഭങ്ങളോട് നീതി പുലർത്തുന്നതിനായി ഡിജിറ്റൽ സ്റ്റോറി ബോർഡും സ്റ്റോറി വിഷ്വലൈസേഷനും തുടങ്ങിയ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെയും വിദേശത്തു നിന്നും മികച്ച വിദഗ്ദ്ധ ടെക്ക്നീഷ്യൻസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് കാളിയന്റെ വർക്കുകൾ പുരോഗമിക്കുന്നത്. തിരുവനന്തപുരത്തെ എം ഫാക്ടറി മീഡിയയുമായി ചേർന്നു പങ്കാളിത്തത്തോടെയാണ് വർക്കുകൾ പുരോഗമിക്കുന്നത്. ഇതിനു ശേഷമായിരിക്കും കഥാപാത്രങ്ങൾക്കയുള്ള ഓഡിഷനും പരിശീലനപരിപാടികളും ആരംഭിക്കുക.

സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്ന കാളിയനിൽ സംഗീതം നിർവഹിക്കുക ബോളിവുഡ് സംഗീതത്രങ്ങളായ ശങ്കർ എഹ്‌സാൻ ലോയ് ആയിരിക്കും. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഇവർ സംഗീതം ചെയ്യുന്നത്. ബി ടി അനിൽകുമാറിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രത്തിനായി ശബ്ദ നിർവഹണം നടത്തുന്നത് പ്രശസ്ത സൗണ്ട് ഡിസൈനർ ഷജിത് കോയേരിയാണ്. പൃഥ്വിയ്ക്കൊപ്പം സത്യരാജ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ടാകും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x