പരിഷ്കരണങ്ങൾ ഭൂമിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാകണം; ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് നടൻ പ്രഥ്വിരാജ്

പരിഷ്കരണങ്ങൾ ഭൂമിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാകണം; ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് നടൻ പ്രഥ്വിരാജ്ലക്ഷ ദ്വീപിലെ പുതിയ ഭരണ പരിഷ്കാരങ്ങളാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഗുജറാത്ത് സർക്കാരിലെ മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിനെയാണ് കേന്ദ്രം ദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. എന്നാൽ ദ്വീപിലെ പരമ്പരാഗത ജീവിതത്തേയും, വിശ്വാസങ്ങളേയും അട്ടിമറിക്കുന്ന പരിഷ്കാരങ്ങളാണ് പട്ടേൽ നടപ്പാക്കിവരുന്നത്. ദ്വീപിലെ ജനങ്ങൾക്ക് പിന്തുണയറിയിച്ച് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ നടന്‍ പൃഥിരാജും ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ്.

തന്റെ നിലപാട് അറിയിക്കുന്നതിനൊപ്പം വർഷങ്ങളായി തനിക്ക് ദ്വീപുമായുള്ള ബന്ധവും, അവിടെ നിന്നുള്ള ഓർമ്മകളും പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.

ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

‘ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നും യാത്ര പോയതാണ് ഈ മനോഹരമായ ചെറുദ്വീപുകളെ കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മകള്‍. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചിയുടെ ‘അനാര്‍ക്കലി’യുടെ ഷൂട്ടിങ് സംഘത്തോടൊപ്പം ഞാൻ ദ്വീപുകളിലേക്ക് വീണ്ടുമെത്തി. രണ്ടു മാസത്തോളം ഞാന്‍ കവരത്തിയില്‍ ചിലവഴിച്ചു. ജീവിതകാലം മുഴുവന്‍ ഓര്‍ത്തെടുക്കാനുള്ള ഒരുപാട് നല്ല ഓര്‍മ്മകളേയും സുഹൃത്തുക്കളേയും ഇക്കാലത്തിനിടെ ഉണ്ടാക്കി. രണ്ടു വര്‍ഷം മുമ്പ് വീണ്ടും സിനിമയുടെ ഭാഗമായി അങ്ങോട്ടെക്കെത്തി. സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിനായി. ലക്ഷദ്വീപിലെ അത്ഭുതകരവും ഊഷ്മള ഹൃദയവുമുള്ള ഊഷ്മള ഹൃദയവുമുള്ള ആളുകള്‍ ഇല്ലെങ്കില്‍ അതൊന്നും സാധ്യമാകുമായിരുന്നില്ല…….

കുറച്ച് ദിവസങ്ങളായി ആ ദ്വീപുകളില്‍ നിന്ന് നിരവധി മെസേജുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് എന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതായിരുന്നു ആ സന്ദേശങ്ങള്‍…….

പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ തികച്ചും വിചിത്രമായി തോന്നുന്നത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ചും ദ്വീപുകളെ കുറിച്ചും ഞാന്‍ നീണ്ട ലേഖനം ലേഖനം എഴുതുന്നില്ല. താത്പര്യമുള്ളവര്‍ക്ക് വിശദമായ വിവരങ്ങൾ ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ലഭ്യമാകും…….

, എനിക്കറിയാവുന്ന ദ്വീപുവാസികളും എന്നോട് സംസാരിച്ചവരും അവിടെ നടക്കുന്ന കാര്യത്തില്‍ സന്തോഷവാന്‍മാരല്ല. . ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്ക് വേണ്ടി ആകരുത്. മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ അതിര്‍ത്തിമാത്രമല്ല ഒരു രാഷ്ട്രത്തിനും സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനുമുള്ളത്. ആ പ്രദേശത്ത് ജിവിക്കുന്ന ജനങ്ങളും കൂടിയാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു?പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും?നമ്മുടെ സിസ്റ്റത്തില്‍ എനിക്ക് വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളില്‍ കൂടുതല്‍ വിശ്വാസമുണ്ട്..
നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനത്തില്‍ ഒരു സമൂഹം മുഴുവന്‍ അസംതൃപ്തരാകുമ്പോള്‍, അവിടെയുള്ള ആളുകള്‍ അവരുടെ സ്ഥിതിയെ കുറിച്ച് പറയുകയും അവര്‍ അത് ലോകത്തിന്റേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തില്‍ പ്രവര്‍ത്തിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ലക്ഷദ്വീപിലെ ജനങ്ങളെ ശ്രദ്ധയോടെ കേള്‍ക്കുക……അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രദേങ്ങളിലൊന്നാണിത്. അതിലും മനോഹരമായ ആളുകള്‍ അവിടെ താമസിക്കുന്നു” താരം കുറിച്ചു