‘9’ കണ്ട്‌ കിളി പോയെന്ന് ആരാധകൻ, ഒന്നൂടെ കണ്ടാൽ പോയ കിളി തിരിച്ചു വരുമെന്ന് പൃഥ്വി !!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് പൃഥ്വിരാജ്‌ നായകനായ ‘9’ തിയേറ്ററുകളിൽ എത്തിയത്‌. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പുത്തൻ ദൃശ്യാനുഭവമാണ് ചിത്രം. ഒരുപാട്‌ മികച്ച അഭിപ്രായങ്ങൾ കിട്ടുന്ന ചിത്രത്തിന് ഒരു ആരാധകൻ നൽകിയ അഭിപ്രായവും അതിന് പൃഥ്വി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്‌.

‘9’ കണ്ടു കിളി പോയെന്നായിരുന്നു ഒരു ആരാധകൻ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്‌. ഇതിന് മറുപടിയായി സാക്ഷാൽ പൃഥ്വിരാജ്‌ തന്നെ രംഗത്തെത്തിയതാണ് പൊട്ടിച്ചിരിയുണർത്തുന്നത്‌. സിനിമ ഒന്നൂടെ കണ്ടാൽ മതി പോയ കിളി തിരികെ വന്നോളും എന്നാണ് താരം മറുപടി നൽകിയത്‌.

ഇന്നലെ മുഴുവൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവ്‌ ആയിരുന്ന് പൃഥ്വി ഒരുപാട്‌ പേർക്ക്‌ മറുപടി നൽകിയിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments