ഭാര്യയും കാമുകിമാരും ഉള്ളവർക്ക് ഉപദേശവുമായി പൃഥ്വിരാജ്…!!

ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പൃഥ്വി പോസ്റ്റ് ചെയ്ത ഫോട്ടോയിലെ ഭാര്യാഭര്തൃ സൗഹൃദസംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ ചിരിയുണർത്തുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് വൺ മില്യൺ ആയതിനെ തുടർന്നും 9 (Nine) സിനിമയുടെ പ്രൊമോഷൻ ഭാഗമായും പൃഥ്വി ലൈവ് വരുന്നു എന്ന പോസ്റ്റിന് താഴെയാണ് രസകരമായ സംഭാഷണം നടന്നത്.


ഭാര്യ സുപ്രിയ എടുത്ത ഫോട്ടോയ്ക്ക് ക്രെഡിറ്റ് കൊടുക്കാൻ പറഞ്ഞു കൊണ്ട് സുപ്രിയ വന്നപ്പോൾ ഫലിത രൂപേണ മാപ്പ് പറഞ്ഞു കൊണ്ടായിരുന്നു പൃഥ്വിയുടെ പ്രതികരണം. തുടർന്ന് എഡിറ്റ് ചെയ്ത് കൊണ്ട് സുപ്രിയയുടെ പേര് ചേർക്കുകയും ഒപ്പം ഫോട്ടോ ക്രെഡിറ്റ് നൽകേണ്ടത് ഭാര്യമാർക്കോ കാമുകിമാർക്കോ ആണെങ്കിൽ ഒരിക്കലും മറക്കരുത് എന്ന ഉപദേശവും പൃഥ്വി പോസ്റ്റിനൊപ്പം എഴുതി ചേർക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments