‘വരൂ നമുക്ക്‌ ഒരുമിച്ച്‌ ജിമ്മാം, അപ്പനേം കൂട്ടിക്കോ’; ടോവിനോയോട്‌ പൃഥ്വിരാജ്‌

ടോവിനോയും അച്ഛനും ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യുന്ന ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇന്ന് നടൻ പൃഥിരാജും വർക്കൗട്ട്‌ ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. അതിന് കമൻറ് ആയിട്ട് ടോവിനോ ഇട്ട അമ്പോ പോളി എന്നതിന് റിപ്ലേ ആയിട്ട് പൃഥ്വിരാജ് പോസ്റ്റ് ചെയ്ത കമൻറ് ആണ് ഇപ്പൊൾ ശ്രദ്ധേയം ആയത്. വരൂ നമുക്ക് ഒരുമിച്ച് ജിമ്മാം അപ്പനെയും കൂട്ടിക്കോ എന്നായിരുന്നു പൃഥ്വിരാജിന്റെ കമൻറ്. ഇത് ട്രോളന്മാർ വരെ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

സിനിമയ്ക്ക് പുറത്തും ഇവരുടെ സൗഹൃദം എല്ലാവരും ശ്രദ്ധിക്കുന്നത് ആണ്. ടോവിനോ പണ്ട് ഒരു സ്റ്റേജിൽ വെച്ച് രാജു എന്റെ ചേട്ടൻ ആണ് എന്ന് പറയുകയും ഉണ്ടായിരുന്നു.