മധുരരാജയുടെ വരവിനായി മലയാളസിനിമ ലോകം കാത്തിരിക്കുമ്പോൾ മറ്റൊരു രസക്കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തത്. രാജയുടെ ആദ്യ ഭാഗത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം രാജയുടെ സംവിധായകൻ വൈശാഖ് ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.
ആശംസകൾ നൽകിക്കൊണ്ട് ഷെയർ ചെയ്ത പോസ്റ്റിന്റെ അടിയിലെ രസകരമായ കമന്റ് ആയിരുന്നു പൃഥ്വിയുടേത്. രാജയുടെ മൂന്നാം ഭാഗത്തിൽ തന്നെയും വിളിക്കണേ എന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ഒരുമിച്ചിറങ്ങാൻ പോവുന്ന രണ്ടു ചിത്രങ്ങൾ ആയിട്ടു കൂടി ഇരുവരുടെയും സൗഹൃദം കൂടി വെളിവാക്കുന്നതായിരുന്നു ഈയൊരു നർമ്മം ചാലിച്ച കമന്റ്.




