പൃഥ്വിരാജും ടോവിനോയും ഒന്നിക്കുന്ന ‘കറാച്ചി 81’; ഞെട്ടിച്ചുകൊണ്ട്‌ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

എന്ന് നിന്റെ മൊയ്തീൻ, എസ്ര എന്നീ ചിത്രങ്ങൾക്ക്‌ ശേഷം പൃഥ്വിരാജും ടോവിനോയും ഒന്നിക്കുന്ന ‘കറാച്ചി 81’‌എന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ആന്റോ ജോസഫ്‌ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌ കെ എസ്‌ ബാവയാണ്. അൻവർ ഹുസൈനും കെ എസ്‌ ബാവയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്‌.

ഇന്ത്യ-പാക്‌ യുദ്ധ സമയത്തെ സ്പൈ കമാൻഡോ ഓപ്പറേഷൻ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. സുജിത്‌ വാസ്സുദേവ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്‌ ജേക്സ്‌ ബിജോയ്‌ ആണ്. മഹേഷ്‌ നാരായണൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്‌ നിർവഹിക്കുന്നത്‌. നാഷണൽ അവാർഡ്‌ ജേതാവായ ജയദേവൻ ചക്കാടത്ത്‌ ചിത്രത്തിന്റെ സൗണ്ട്‌ ഡിസൈൻ നിർവഹിക്കും. ചിത്രത്തിന്റെ ഹിന്ദി സംഭാഷണം ഒരുക്കുന്നത്‌ പ്രശസ്ത എഴുത്തുകാരൻ ശത്രുജീത്‌ നാഥ്‌ ആണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments