പൃഥിരാജ് ചിത്രം കുരുതി; ചിത്രീകരണം ആരംഭിച്ചു

മലയാളികളുടെ പ്രിയ താരം പൃഥിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കുരുതി. സിനിമയുടെ ചിത്രീകരണം ഇന്നലെ കോട്ടയത്ത്‌ ആരംഭിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യര്‍ ആണ്. കോവിഡ്‌ കാലത്തെ പൃഥ്വിരാജ്‌ അഭിനയിക്കുന്ന 4ആമത്തെ ചിത്രം കൂടിയാണ് കുരുതി.

സോഷ്യോ- പൊളിറ്റിക്കല്‍ ത്രില്ലറായയാണ് ചിത്രമൊരുങ്ങുന്നത്. റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‌ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.