പൃഥ്വിരാജിന്റെ ‘കുരുതി’; ചിത്രീകരണം ആരംഭിച്ചു [Photos]

പൃഥ്വിരാജ്‌ നായകനും നിർമ്മാതാവും ആകുന്ന ‘കുരുതി’ ഇന്നലെ ഡിസംബർ 9ന് ചിത്രീകരണം ആരംഭിച്ചു. ബോളിവുഡിൽ പ്രവൃത്തി പരിചയമുള്ള മനു വാര്യരാണ് സിനിമയുടെ സംവിധായകൻ. ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ പൃഥ്വിരാജ്‌ പുറത്ത് വിട്ടിട്ടുണ്ട്‌. ഈരാറ്റുപേട്ടയിലും പരിസരത്തുമാണ് കുരുതിയുടെ ചിത്രീകരണം നടക്കുന്നത്‌.

പൃഥ്വിരാജിന് പുറമെ റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്. അനിഷ്‌ പള്ളിയാൽ കഥ ഒരുക്കുന്ന ‘കുരുതി’ ഡിസംബർ 9ന് ആണ് ചിത്രീകരണം ആരംഭിക്കുന്നത്‌. അഖിലേഷ്‌ മോഹൻ എഡിറ്റിംഗും ഗോകുൽ ദാസ്‌ പ്രൊജക്റ്റ്‌ ഡിസൈനും നിർവഹിക്കുന്നു. ആനന്ദ്‌ രാജേന്ദ്രൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്‌. കോസ്‌റ്റ്യൂം ഇർഷാദ്‌ ചെറുകുന്ന്, മേക്കപ്‌ അമൽ, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേസം, സ്റ്റിൽസ്‌ സിനാറ്റ്‌ സേവ്യർ, സൗണ്ട്‌ എഡിറ്റ്‌ & ഡിസൈൻ അരുൺ വർമ, ഓഡിയോഗ്രഫി രാജകൃഷ്ണൻ, പ്രൊമോഷൻ പൊഫ്ഫാക്റ്റ്യോ.