രാജ്യം വിടാനൊരുങ്ങി പൃഥ്വി; ആടുജീവിതത്തിനായുള്ള മാനസിക – ശാരീരിക ഒരുക്കത്തിനു വേണ്ടിയെന്നും താരം

വരാനിരിക്കുന്ന ബ്ലെസി ചിത്രം ആടുജീവിതത്തിന് വേണ്ടി സിനിമകൾ ഒഴിവാക്കി പൂർണമായ ക്രമീകരണങ്ങളിലൂടെ ശരീരഭാരം പകുതിയോളം കുറച്ച പൃഥ്വിയെ നമ്മൾ കണ്ടതാണ്. എന്നാൽ ഷൂട്ട് തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കെ ഇന്ത്യ വിടാനൊരുങ്ങുകയാണ് താരം. ഇനിയുള്ള തന്റെ ലുക്ക് ചിത്രത്തിന് മാത്രം അവകാശപ്പെട്ടത് ആണെന്നും അത് കൊണ്ടും ഒപ്പം മാനസികമായ തയ്യാറെടുപ്പുകൾക്കും വേണ്ടിയാണ് ഇത്തരം ഒരു യാത്ര എന്നും പോസ്റ്റിൽ പൃഥ്വി പറയുന്നു. ഇനിയും ശരീരഭാരം കുറയേണ്ടത് ആയിട്ടുണ്ടെന്നും തന്റെ മാക്സിമം അധ്വാനം സിനിമയ്ക്കായി നൽകുമെന്നും താരം മുൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ഇനി വരും ആഴ്ചകളിൽ ജോർദനിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തുടർന്ന് മൂന്ന് മാസത്തോളം തുടരും. അപ്പോഴെല്ലാം താരം അതേ ശരീരഭരത്തിൽ തന്നെ തുടരണം എന്നത് പ്രേക്ഷകർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments