മുടക്കുമുതൽ തിരിച്ചുപിടിച്ച്‌ പൃഥ്വിയുടെ ‘9’; മലയാള പ്രേക്ഷകരുടെ കൂടി വിജയം…!!

പൃഥ്വിരാജ് നായകനായി ഫെബ്രുവരി 7ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് 9. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം വ്യത്യസ്തവും മലയാളത്തിൽ പരീക്ഷിക്കപെടാത്ത ജോണറും കൈകാര്യം ചെയ്യുന്ന ഒരു ചിത്രവുമായിരുന്നു. സമിശ്ര പ്രതികരണങ്ങളിൽ തുടങ്ങിയ ചിത്രത്തിന് പിന്നീട് ലഭിച്ച പ്രേക്ഷക സ്വീകാര്യത വലുതായിരുന്നു. ഇപ്പോഴിതാ റിലീസ് ആയി 10ആം ദിനത്തിലേയ്ക്ക് കടക്കുമ്പോൾ തന്നെ മുടക്കുമുതൽ തിരികെ പിടിച്ചിരിക്കുകയാണ് ചിത്രം. ഏകദേശം 8 കോടിയോളം ബഡ്ജറ്റിൽ തയ്യാറാക്കിയ ചിത്രത്തിന്റെ സാറ്റലൈറ്റ്, ഓവർസീസ് മേഖലകളിൽ നിന്നും ഏകദേശം 90 ശതമാനത്തോളം ലഭിച്ചു കഴിഞ്ഞെന്ന് നിർമാതാവ് കൂടിയായ പൃഥ്വിയുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നു. ഇത് നല്ല ചിത്രങ്ങൾ ജയിക്കും എന്നതിനുള്ള തെളിവും ഒപ്പം മലയാള സിനിമ ആസ്വാദകർക്ക് അഭിമാനവുമാണ്.

പൃഥ്വിരാജ് പ്രൊഡക്ഷസിന്റെ ആദ്യ നിർമാണസംരഭം വിജയക്കൊടി പാറിച്ച വേളയിൽ ഇനി അടുത്ത ചിത്രം ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് ആയിരിക്കും എന്നാണ് വിവരങ്ങൾ. പൃഥ്വി തന്നെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പരിപാടികൾ ഉടനെ തന്നെ ആരംഭിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments