കിടിലൻ ട്രെയ്‌ലർ അനൗൺസ്‌മന്റ്‌ വീഡിയോയുമായി പൃഥ്വിരാജ്‌; ‘നയൻ’ ട്രെയ്‌ലർ ജനുവരി 9ന്..!!


100 ഡേയ്സ്‌ ഓഫ്‌ ലൗ എന്ന ദുൽഖർ ചിത്രത്തിന് ശേഷം ജൂനുസ്‌ മൊഹമദ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നയൻ’. പൃഥ്വിരാജ്‌ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ നായികമാരായി മംത മോഹൻദാസും വാമിഖയും എത്തുന്നു. മലയാള സിനിമക്ക്‌ അത്ര പരിചിതമല്ലാത്ത സയൻസ്‌ ഫിക്ഷൻ എന്ന ജോണറിലാണ് സിനിമ ഒരുങ്ങുന്നത്‌.

Prithviraj in 9 Movie

ചിത്രത്തിന്റെ ട്രെയ്‌ലർ ജനുവരി 9ന് പുറത്തിറക്കും. പൃഥ്വിരാജ്‌ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്‌ പേജിലൂടെ അറിയിച്ചത്‌.

ജനുവരി 10ന് തിയേറ്ററുകളിലെത്തുന്ന രജിനികാന്ത്‌ ചിത്രം ‘പേട്ട’ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്‌ പൃഥ്വിരാജാണ്. ഒരുപക്ഷെ പേട്ടയുടെ കൂടെ ‘നയൻ’ ട്രെയ്‌ലർ തിയേറ്ററുകളിൽ ഉണ്ടായേക്കാം. ഫെബ്രുവരി 7ന് ‘നയൻ’ ലോകമെങ്ങും പ്രദർശനത്തിനെത്തും. സോണി പിക്ചേഴ്സും പൃഥ്വിരാജ്‌ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments