ഉചിതമായ സമയത്ത്‌ നാട്ടിലേക്ക്‌ മടങ്ങാൻ കഴിയുമെന്ന് കരുതുന്നു; എല്ലാവരും സുരക്ഷിതരായി ഇരിക്കുക : പൃഥ്വിരാജ്‌

ജോർദാനിൽ കൊറോണ വറേസ് ബാധ മൂലം നടപ്പിലാക്കുന്ന മുന്നൊരുക്ക ഭാഗമായി ഷൂട്ടിങ് നിർത്തപ്പെട്ട സാഹചര്യത്തിൽ പൃഥ്വിരാജ്, ബ്ലെസി ഉൾപ്പെടുന്ന ആടുജീവിതം ഷൂട്ടിംഗ് ക്രൂ ജോർദ്ദാനിൽ ഒറ്റപ്പെട്ടു കിടക്കുന്നുവെന്ന വാർത്തകളായിരുന്നു ചാനലുകളിൽ ഇന്ന് രാവിലെ മുതൽ.

എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും മറുപടിയായി പൃഥ്വിരാജ് തന്നെ രംഗത്തു വന്നിരിക്കുകയാണ്. ഇപ്പോൾ ജോർദ്ദാനിൽ തുടരുകയാണെന്നും അധികാരികൾ വേണ്ട തീരുമാനം എടുക്കുമ്പോൾ മാത്രമാണ് നാട്ടിലേയ്ക്ക് വരാനുള്ള കാര്യങ്ങളെ പറ്റി ആശങ്കപ്പെടുന്നുള്ളൂവെന്നും പൃഥ്വി പറയുന്നു.

മാത്രമല്ല ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബ്ലെസി അയച്ച മെയിൽ പ്രകാരം ഫെഫ്ക മുഖ്യമന്ത്രി വഴി വേണ്ട തീരുമാനങ്ങളും വഴികളും സ്വീകരിക്കുകയും അത് വഴി ജോർദാൻ ഗവണ്മെന്റിന്റെ പ്രത്യേക പരിഗണന ഇവർക്ക് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

പൃഥ്വി പങ്കു വച്ച പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments