അഭിനന്ദനം അറിയിച്ച ആരാധകന് മറുപടിയുമായി പൃഥ്വി; വരുന്നത് മമ്മൂട്ടി ചിത്രം?!

ലൂസിഫറിന്റെ ഗംഭീര വിജയത്തിന് പുറകെ പൃഥ്വിയ്ക്കുള്ള അഭിനന്ദന പ്രവാഹങ്ങളും ഒഴുകുകയാണ്. സംവിധായകനായ ആദ്യ ചിത്രം തന്നെ ഏവരെയും മോഹിപ്പിക്കുന്ന രീതിയിൽ ചെയ്തതിനെ കുറിച്ചുള്ള പ്രശംസ വേറെ.

അതിനിടക്കാണ് മമ്മൂട്ടി ആരാധകനായ ഒരുവന്റെ മെസജിന് പൃഥ്വി കൊടുത്ത റിപ്ലൈ എന്ന പേരിൽ മറ്റൊരു സ്ക്രീൻഷോട്ട് വൈറൽ ആവുന്നത്. മമ്മൂക്കയെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്ന ആവശ്യമായിരുന്നു ലൂസിഫറിന്റെ അഭിനന്ദനത്തോടപ്പം ആരാധകന്റെ ആവശ്യം.
നന്ദി പറയുന്നതോടൊപ്പം മമ്മൂക്കയ്ക്കൊപ്പമുള്ള തന്റെ ചിത്രം ഉറപ്പായും ഉണ്ടാകും എന്നും പൃഥ്വി ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകി.

ഈ സ്ക്രീൻഷോട്ട്‌ യാഥാർഥ്യമാണോ അല്ലയോ എന്നുള്ളതും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്‌. പൃഥ്വിയോ താരത്തിനോട്‌ അടുപ്പമുള്ളവരോ ഇതിനോട്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments