”ഒരു സമുദായത്തിന്റെ പ്രശ്നമാ സാറെ” പൊളിറ്റിക്കൽ ത്രില്ലറുമായി പൃഥ്വി; കുരുതി ട്രെയിലറെത്തി

പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളം ത്രില്ലർ ചിത്രമാണ് കുരുതി. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ആമസോൺ പ്രൈം യൂട്യൂബ് ചാനലിലാണ് ട്രെയിലറെത്തിയത്.

അനിഷ് പല്യാൽ രചിച്ച് മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് നിർമ്മിക്കുന്നത്.സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമാണ് കുരുതി.

മുരളി ഗോപി റോഷൻ മാത്യു, ശിന്ദ്ര, ഷൈൻ ടോം ചാക്കോ,മാമുക്കോയ, മണികണ്ഠൻ രാജൻ, നെൽസൺ,സാഗർ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം ഓണം റിലീസായി ആമസോൺ പ്രൈമിൽ ഓഗസ്റ്റ് 11ന് എത്തും.