ഇന്ത്യയിലെ ആദ്യ സമ്പൂർണ വെർച്വൽ സിനിമ; നായകനാകാനൊരുങ്ങി പൃഥ്വിരാജ്

കരുത്തുറ്റ നിരവധി നായക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അഭിനയ മികവുമാത്രമല്ല. കഥാപാത്രങ്ങളുടെ വ്യത്യസ്തതയ്ക്കായി ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ മടിക്കാത്ത വ്യക്തികൂടിയാണ് അദ്ദേഹം എന്നതിന് തെളിവായി നരവധി കഥാപാത്രങ്ങളുണ്ട് മലയാള സിനിമയിൽ.

ഇപ്പോഴിതാ പുത്തൻ പരീക്ഷമത്തിനൊരുങ്ങുകയാണ് താരം. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വെർച്വൽ സിനിമയിൽ നായകനാകാൻ ഒരുങ്ങുകയാണ് പൃഥ്വി. നേരത്തേ തന്നെ കഥ കേട്ട് ഇഷ്ടപ്പെട്ടിരുന്നെങ്കിലും ബിഗ് ബജറ്റ് ചിത്രമായതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. നിലവിൽ കൊവിഡ് വ്യാപനത്തോടെ മറ്റു സിനിമാ ചിത്രീകരണങ്ങൾ നിലച്ചതോടെയാണ് വെർച്വൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാൻ തീരുമാനിച്ചത്.

ഹോളിവുഡ് സിമിനകൾക്ക് വെർച്വൽ രംഗങ്ങളൊരുക്കിയ ഗോകുൽദാസ് ഭാസ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും പൃഥിരാജും ചേർന്നാണ്. മലയാളത്തമു പുറമേ ഹിന്ദി, തമിഴ്,തെലുങ്ക്, കന്നഡ തുടങ്ങി വിവധഭാഷകളിലായാണ് സിനിമ നിർമ്മിക്കുക. ബഹുഭാഷാ ചിത്രമായതിനാൽ ഒരു പേരിലാകും നിർമ്മിക്കുക. ഫിലിം ചേംബറിന്റെ അംഗീകാരം ലഭിച്ചശേഷമേ പ്രഖ്യാപനമുണ്ടാകൂ.

കഥ നടക്കുന്ന പശ്ചാത്തലം സ്റ്റുഡിയോയിൽ സൃഷ്ടിച്ച ശേഷം ചിത്രീകരിക്കുന്നതാണ് വെർച്വൽ സിനിമകളുടെ രീതി. ചിത്രീകരണം നടക്കുന്ന സമയം സംവിധായകന് പശ്ചാത്തലമടക്കം രംഗം കാണാനും വിലയിരുത്താനുമാകും. സ്റ്റുഡിയോ ഫ്ലോറിലാകും ചിത്രീകരണം മുഴുവൻ നടക്കുക. കൊവിഡ് വെല്ലുവിളി ഉയർത്തുന്ന കാലത്ത് പുത്തൻ സാങ്കേതിക വിദ്യകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് പൃഥ്വിരാജ് പറയുന്നു.

നായകനായി പൃഥ്വി എത്തുക മലയാളത്തിലാണ്.മറ്റു ഭാഷകളിൽ അഭിനയിക്കാൻ പ്രശസ്തരായ താരങ്ങളെ ഇതിനോടകം സമീപിച്ചുകഴിഞ്ഞതായി അണിയറപ്രവർത്തകർ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്തമാസം മുതൽ ചിത്രീകരണം തുടങ്ങാനാണ് നീക്കം. ഏതായാലും ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂർണ വെർച്വൽ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആസ്വാദകർ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...