അഭിനയത്തെ പ്രണയിച്ച ജഗതി; ഓർമ്മകൾ പങ്കുവച്ച് പ്രിയദർശൻ

ഒരിക്കൽ മാത്രം അല്ല മലയാളിയെ ഇന്നും ചിരിപ്പിക്കുന്ന ധാരാളം ചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ മോഹൻലാൽ കൂട്ട് കെട്ടിൽ പിറന്ന കിലുക്കം എന്ന സൂപ്പർഹിറ്റ് ചിത്രം. ചിത്രത്തില്‍ ഒരു നീണ്ട താരാ നിര തന്നെ ഉണ്ടായിരിന്നു. തിലകനും പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഇന്നസെന്റും തിലകനും അഭിനയിച്ച ഓരോ രംഗങ്ങളും ഇന്നും മലയാളികളെ ഓർത്തു ചിരിപ്പിക്കുന്ന ഒന്നാണ്.

എന്നാൽ ഇന്ന് പ്രിയദർശൻ ചിത്രത്തിലെ ഒരു രംഗത്തില്‍ ജഗതി ശ്രീകുമാര്‍ വേദന സഹിച്ച്‌ അഭിനയിച്ചതിനെക്കുറിച്ചാണ് പറയുന്നത്.

ഒരു അഭിമുഖത്തില്‍ പറഞ്ഞ പ്രിയന്റെ വാക്കുകള്‍ ഇങ്ങനെ

“സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ചല്‍ എന്നാണ് കിലുക്കത്തില്‍ ജഗതിയുടെ കഥാപാത്രം അറിയപ്പെടുന്നത്. വളരെ കോമഡി നിറഞ്ഞ ഒരു കഥാപാത്രമാണ് അത്. ഷൂട്ടിങ്ങിനിടെ രേവതി ജഗതിയെ കല്ലുകൊണ്ട് എറിയുന്ന സീനുണ്ട്. രേവതി എറിഞ്ഞ ആ കല്ല് മുന്നിലുള്ള ഒരു കണ്ണാടിയില്‍ തട്ടി ജഗതിയുടെ ശരീരത്ത് ചില്ല് കയറിയിരുന്നു. എന്നാല്‍ ജഗതി അക്കാര്യം റീടേക്ക് കഴിയുന്നത് വരെ പുറത്ത് പറഞ്ഞില്ല. വേദന സഹിച്ച്‌ അഭിനയിച്ചത്. ജഗതിയുടെ അര്‍പ്പണബോധം ചിത്രത്തില്‍ അത്രത്തോളമുണ്ടായിരുന്നു“.